സ്‌കൂളില്‍ വെടിവെയ്പ് : അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടു

0

സാവോപോളോ : ബ്രസീലില്‍ സ്‌കൂളിൽ നടത്തിയ വെടിവെയ്പില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ മരിച്ചു. ബ്രസീലിലെ സാവോപോളോ റോള്‍ ബ്രസില്‍ സ്‌കൂളിലാണ് വെടിവെയ്പ് ഉണ്ടായത്. കൃത്യത്തിന് ശേഷം അക്രമികള്‍ സ്വയം വെടിവെച്ച് മരിച്ചതായി പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്നതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മൂഖം മൂടി ധരിച്ചെത്തിയ അക്രമികള്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും നേരെ വെടിയുതിര്‍ത്തുകയായിരുന്നു. ഇടവേള ആയതിനാല്‍ കുട്ടികള്‍ ക്ലാസിന് വെളിയിലായിരുന്നു. വെടിവെയ്പില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് പേരാണ് മരണപ്പെട്ടത്. 10 ഓളം പേര്‍ക്ക് പരിക്കേറ്റു. ബ്രസീലില്‍ വെടിവെയ്പുകള്‍ സാധാരണയായി ഉണ്ടാകാറുണ്ട്. എന്നാല്‍ സ്‌കൂളുകള്‍ക്ക് നേരെയുള്ള അക്രമണങ്ങള്‍ അപൂര്‍വമാണെന്നും പൊലീസ് അറിയിച്ചു. എന്താണ് കാരണമെന്ന് ഇനിയും വ്യക്തമായിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.

Leave A Reply

Your email address will not be published.