ജനകീയ പ്രക്ഷോഭം മൂലം ; അൾജീരിയൻ പ്രസിഡന്റ‌് തെരഞ്ഞെടുപ്പിൽനിന്ന‌് പിന്മാറി

0

അൾജിയേഴ‌്സ‌്: ഒടുവിൽ ജനകീയ പ്രഷോഭം വിജയകരമായിത്തീർന്നു. ആഴ‌്ചകൾ നീണ്ട നിന്ന പ്രക്ഷോഭത്തിനൊടുവിൽ അൾജീരിയൻ പ്രസിഡന്റ‌് അബ‌്ദലാസീസ‌് ബൗറ്റെഫ്ലിക്ക പ്രസിഡന്റ‌് തെരഞ്ഞെടുപ്പിൽനിന്ന‌് പിൻമാറി. ചികിത്സയ‌്ക്കായി വിദേശത്തുപോയി മടങ്ങിയെത്തിയ ശേഷമാണ‌് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത‌്. 1999ലാണ‌് ബൗറ്റെഫ്ലിക്ക ഭരണത്തിലേറിയത‌്. 2013ൽ അസുഖ ബാധിതനായശേഷം പൊതുചടങ്ങുകളിൽനിന്ന‌് വിട്ടുനിന്നിരുന്നു.

തെരഞ്ഞെടുപ്പ‌് തീയതി തീരുമാനിച്ചിട്ടില്ലെന്നും സർക്കാർ പുനർവിന്യാസം ഉടനുണ്ടാകുമെന്നും പ്രസിഡന്റ‌് പ്രസ‌്താവനയിലൂടെ അറിയിച്ചു. അതേസമയം പ്രധാനമന്ത്രി അഹമ്മദ‌് ഒയഹിയ രാജിവച്ചു. ഇടക്കാല പ്രധാനമന്ത്രി നൂറുദീൻ ബെഡോയിയെ പുതിയ സർക്കാർ രൂപീകരിക്കുന്നതിന‌് ചുമതലനൽകി.

വൈകാതെ സ്ഥാനമൊഴിയുമെന്ന‌് നേരത്തെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതിനുവിരുദ്ധമായി വീണ്ടും മത്സരിക്കാനൊരുങ്ങുകയായിരുന്നു. അങ്ങനെയുണ്ടായാൽ തെരഞ്ഞെടുപ്പ‌് മേൽനോട്ടത്തിൽനിന്ന‌് പിൻമാറുമെന്ന‌് തിങ്കളാഴ‌്ച 1000 ജഡ‌്ജുമാർ പ്രതിഷേധിച്ചു അതോടെ വിഷയം രൂക്ഷമായി. തെരഞ്ഞെടുപ്പ‌് തീയത‌ി തീരുമാനിക്കാത്തത‌് ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

Leave A Reply

Your email address will not be published.