ബ്രക‌്സിറ്റ് വോട്ടെടുപ്പ‌് ഫലം ഇന്ന്

0

ലണ്ടൻ: ബ്രെക‌്സിറ്റിൽ നിർണായക വോട്ടെടുപ്പ‌് ഫലം ഇന്ന്. ജനുവരി 16ന‌് പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ 432 എംപിമാർ എതിരായി വോട്ടു ചെയ‌്ത‌് പരാജയപ്പെടുത്തിയിരുന്നു. തെരേസ മേ മുന്നോട്ടുവെച്ചിട്ടുള്ള കരാർ ബ്രിട്ടീഷ‌് പാർലമെന്റ‌് അംഗീകരിച്ചാൽ തടസ്സങ്ങളില്ലാതെ കരാറോടുകൂടി ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്ന‌് പിൻവാങ്ങും.

പാസായില്ലെങ്കിൽ മാർച്ച‌് 13ന‌ും 14നും വോട്ടെടുപ്പ‌് ഉണ്ടാകും. കൂടാതെ പ്രതിസന്ധി സൃഷ്ടിച്ച ഐറിഷ‌് വ്യാപാര കരാറും അതിർത്തിപ്രശ‌്നവും മേ എങ്ങനെ കൈകാര്യം ചെയ്യുമെന്ന‌് ഇന്നറിയാൻ കഴിയും.

ചൊവ്വാഴ‌്ച രാവിലെ ക്യാബിനറ്റ‌് യോഗത്തിനുശേഷം പാർലമെന്റ‌് ചേർന്നു ചർച്ച നടത്തിയശേഷം വൈകിട്ട‌് വോട്ടിങ‌് നടത്തും. കരാർ രേഖ മെച്ചപ്പെടുത്തിയതായി മേയും കരാർ പരാജയപ്പെടുത്തണമെന്ന‌് പ്രതിപക്ഷ നേതാവ‌് ജെറമി കൊർബിനും പറഞ്ഞു. ബ്രെക‌്സിറ്റ‌് കൂടുതൽ വൈകുമോ അതോ കരാറില്ലാതെ ബ്രെക‌്സിറ്റ‌് നടക്കുമോ ‌എന്ന‌് ഇന്ന് നടക്കുന്ന വോട്ടെടുപ്പ‌് നിശ‌്ചയിക്കും.

Leave A Reply

Your email address will not be published.