ജാനുവായി ഭാവനയെത്തുന്നു: 99 ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു

0

96 എന്ന തമിഴ് ഹിറ്റ് ചിത്രത്തിന്റെ കന്നഡ പതിപ്പിറങ്ങുന്നു. 99 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇപ്പോള്‍ പുറത്ത് വിട്ടിരി ക്കുകയാണ്. 96ല്‍ ജാനുവായി അഭിനയിച്ചത് തൃഷയായിരുന്നെങ്കില്‍ 99ല്‍ മലയാ ളികളുടെ സ്വന്തം ഭാവനയാണ് ജാനുവായി എത്തുന്നത്. വിവാഹ ശേഷം ഭാവന കന്നഡസിനിമയില്‍ സജീവമായിരുന്നു. ഇന്‍സ്പെക്ടര്‍ വിക്രം,മഞ്ചിന ഹാനി തുടങ്ങിയ ചിത്രങ്ങളിലാണ് വിവാഹ ശേഷം ഭാവന അഭിനയിച്ചത്. തൃഷ-വിജയ് സേതുപതി ജോഡികളുടെ 96 എന്ന ചിത്രം വന്‍ ജനപ്രീതിയായിരുന്നു നേടിയത്. 96 പല ഭാഷകളിലും റീമേക്ക് ചെയ്യുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. 99 എന്ന പേരില്‍ തയ്യാറാക്കുന്ന കന്നട പതിപ്പിന്റെ പോസ്റ്റര്‍ വൈറലായിരിക്കുകയാണ്.

99-ല്‍ ഭാവനയാണ് ജാനുവായി എത്തുന്നത്. നടന്‍ ഗണേഷാണ് നായകന്‍. എല്ലാ ദിവസവും പ്രണയ ദിനമാണെന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റര്‍ പുറത്തിറക്കി യിരിക്കുന്നത്. തമിഴില്‍ പ്രേം കുമാര്‍ സംവിധാനം ചെയ്ത 96-ന്റെ കന്നഡ പതിപ്പ് സംവിധാനം ചെയ്യുന്നത് പ്രീതം ഗുബ്ബിയാണ്. അടുത്ത വര്‍ഷം ജനുവരിയോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം രാമു എന്റര്‍പ്രൈസസാണ്. അര്‍ജുന്‍ ജന്യയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. സന്തോഷ് റായ് പതാജേയാണ് ഛായാഗ്രഹണം. അടുത്ത വര്‍ഷം മാര്‍ച്ചില്‍ സിനിമ റിലീസിനെ ത്തുമെന്നാണ് പ്രതീക്ഷ. 96 കണ്ടതിനു ശേഷമാണ് 99-ല്‍ അഭിനയിക്കാന്‍ തീരുമാന മെടുത്തതെന്ന് ഭാവന മുന്‍പ് കൊടുത്ത ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞത്.

Leave A Reply

Your email address will not be published.