പെരിയാറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; നാലു കാറുകള്‍ നിരീക്ഷത്തില്‍

0

ആലുവ: പെരിയാറില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃത ദേഹവുമായി ബന്ധപ്പെട്ട കേസില്‍ നാല് കാറുകളുടെ വിവരങ്ങള്‍ പൊലീസ് വിശദമായി പരിശോധിക്കുന്നു. കാറിലാണ് യുവതിയെ കൊണ്ടുവന്ന് പുഴയില്‍ ഉപേക്ഷിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. മംഗലപ്പുഴ പാലത്തിനു മുകളില്‍ നിന്ന് മൃതദേഹം പെരിയാറിലേക്ക് തള്ളിയതാകാന്‍ സാധ്യതയുള്ളതിനാലാണ് കാറുകള്‍ പരിശോധിക്കുന്നതെന്നും പൊലീസ് അറിയിച്ചു.

സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങള്‍ സമാഹരിച്ചാണ് പൊലീസ് കാറുകള്‍ കണ്ടെത്തിയത്. മംഗലപ്പുഴ പാലത്തിന് ഇരുവശത്തേയും ദേശീയപാതയോരത്തുള്ള സ്വകാര്യ സ്ഥാപനങ്ങളിലെയും ക്യാമറ ദൃശ്യങ്ങള്‍ മുഴുവനും പൊലീസ് ശേഖരിച്ചു കഴിഞ്ഞു. നൂറുകണക്കിന് കാറുകളാണ് പൊലീസ് പരിശോധിച്ചത്. തുടര്‍ന്നാണ് സംശയാസ്പദമായ സാഹചര്യത്തിലുള്ള നാല് കാറുകള്‍ കണ്ടെത്തിയത്.

മരിച്ച സ്ത്രീയ്ക്ക് ഏകദേശം 25നും 40 നും ഇടയിലാണ് പ്രായം കണകാക്കുന്നത്. മുഖത്തും കീഴ്ചുണ്ടിനു താഴേയും മറുകുള്ള സ്ത്രീകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി കാണാതായ സ്ത്രീകളുടെ വിവരങ്ങള്‍ ഇതിനായി ശേഖരിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.