പരോളിലിറങ്ങിയശേഷം കവര്‍ച്ച: കൊടിസുനി അറസ്റ്റില്‍

0

കൂത്തുപറമ്പ്: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയ ശേഷം മര്‍ദിക്കുകയും മൊബൈല്‍ഫോണും പണവും തട്ടിയെടുക്കുകയും ചെയ്തുവെന്ന കേസില്‍ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന കൊടിസുനിയെ (സുനിൽ കുമാർ) (38) കുത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.തൃശൂരിൽ ജയിലിൽ കഴിയുകയായിരുന്ന കൊടി സുനി പരോളിലിറങ്ങിയ ശേഷം സംഭവത്തിൽ പങ്കാളിയാവുകയായിരുന്നുവെന്നു പോലീസ് വെളിപ്പെടുത്തി.

ജനുവരി 13-നായിരുന്നു സംഭവം. കൈതേരിയിലെ റഫ്ഷാനെ കാറിലെത്തിയ സംഘം വയനാട്ടിലെ റിസോര്‍ട്ടിലേക്ക് തട്ടിക്കൊണ്ടുപോവുകയും മര്‍ദിക്കുകയും മൊബൈല്‍ഫോണും 16,000 രൂപയും തട്ടിയെടുത്തുവെന്നാണ് കേസ്. റഫ്ഷാന്റെ സഹോദരന്‍ മറ്റൊരാൾക്ക് കൊടുക്കുവാനായി ഏല്പിച്ച സ്വർണം കൊടുക്കാതിരുന്നതിനാലാണ് ആക്രമിച്ചതെന്ന് പോലീസ് കണ്ടെത്തി.കൊടി സുനി ഉള്‍പ്പെടെ ഒന്‍പത് പേർ കേസിൽ പ്രതികളാണ്. ഇതില്‍ നാലുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ജയിലില്‍ കഴിയുകയായിരുന്ന സുനില്‍കുമാറിനെ കോടതിയില്‍ ഹാജരാക്കിയത്. പോലീസ് നല്‍കിയ അപേക്ഷപ്രകാരം കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയാണ് പ്രൊഡക്ഷന്‍ വാറന്റ് ഉത്തരവിട്ടത്. കൊടിസുനിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.അപേക്ഷപ്രകാരം ഇയാളെ രണ്ടുദിവസത്തേക്ക് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു.

Leave A Reply

Your email address will not be published.