വെയര്‍ഹൗസിങ് കോര്‍പ്പറേഷനില്‍ 571 ഒഴിവുകള്‍

0

കേന്ദ്ര ഗവണ്‍മെന്റിനു കീഴിലുള്ള പൊതുമേഖല മിനിരത്ന കമ്പനിയായ സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്‍പ്പറേഷനില്‍ വിവിധ തസ്തികകളിലായി 571 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ 238 ഒഴിവും ജൂനിയര്‍ സൂപ്രണ്ട് തസ്തികയില്‍ 155 ഒഴിവുമുണ്ട്. കേരളത്തിലും നിയമനം ലഭിക്കും. പരസ്യ നമ്പര്‍: CWC/1-Manpower/DR/Rectt/2019/01

തിരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ പരീക്ഷയുണ്ടാവും. വിശദമായ സിലബസ് വെബ്സൈറ്റില്‍ ലഭിക്കും.

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍: തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, തൃശ്ശൂര്‍, കണ്ണൂര്‍

അപേക്ഷാഫീസ്: ജനറല്‍, ഒ.ബി.സി. പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് 1000 രൂപ. വനിതകള്‍, എസ്.സി., എസ്.ടി., അംഗപരിമിതര്‍, വിമുക്തഭടര്‍ എന്നിവര്‍ക്ക് 300 രൂപ. ഫീസ് ഓണ്‍ലൈനായി അടയ്ക്കണം.

അപേക്ഷ: www.cewacor.nic.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷയില്‍ പാസ്പോര്‍ട്ട്സൈസ് ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം. ഒന്നിലേറെ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ ഓരോന്നിനും വെവ്വേറെ അപേക്ഷയും അപേക്ഷാഫീസും നല്‍കണം. ഒരു തസ്തികയ്ക്ക് ഒന്നിലേറെ അപേക്ഷ നല്‍കരുത്.

ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 16
കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.

Leave A Reply

Your email address will not be published.