യു.ജി.സി നെറ്റ് ജൂണ്‍ 2019 വിജ്ഞാപനം പ്രസിദ്ധീകരിച്ചു; മാര്‍ച്ച് 1 മുതല്‍ അപേക്ഷിക്കാം

0

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി 2019 ജൂണില്‍ നടത്തുന്ന യു.ജി.സി നെറ്റ് പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് മാര്‍ച്ച് ഒന്നുമുതല്‍ 30 വരെ https://ntanet.nic.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

പരിഷ്‌കരിച്ച പുതിയ സിലബസ് അനുസരിച്ചാവും ഇത്തവണത്തെ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടത്തുക. പേപ്പര്‍ I, പേപ്പര്‍ II എന്നിവ മൂന്ന് മണിക്കൂറുള്ള ഒറ്റ സെഷനില്‍ നടത്തുമെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

രജിസ്‌ട്രേഷന്‍: മാര്‍ച്ച് ഒന്നുമുതല്‍ 30 വരെ
അഡ്മിറ്റ് കാര്‍ഡ്: മേയ് 15
പരീക്ഷ: ജൂണ്‍ 20, 21, 24, 25, 26, 27, 28 തീയതികളില്‍
ഫലപ്രഖ്യാപനം: ജൂലായ് 9നകം

Leave A Reply

Your email address will not be published.