കർതാർപുർ ഇടനാഴി സംബന്ധിച്ച ഇന്ത്യ-പാകിസ്ഥാൻ നിർണായക ചർച്ച ഇന്ന്

0

ശ്രീനഗർ: കർതാർപുർ ഇടനാഴി യാഥാർത്ഥ്യമാക്കുന്നത് സംബന്ധിച്ചുള്ള ഇന്ത്യ-പാകിസ്ഥാൻ ചർച്ച വാഗാ അതിർത്തിക്കടുത്തുള്ള ഇന്ത്യയിലെ അട്ടാരിയിൽ ഇന്ന് നടക്കും. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ ഉദ്യോഗസ്ഥരാണ് ചർച്ചയിൽ
പങ്കെടുക്കുന്നത് .പുൽവാമ ആക്രമണത്തിന് ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളും ചർച്ചയ്ക്ക് തയ്യാറാകുന്നത്.

ഗുരുദ്വാര ദർബാർ സാഹിബിലേക്കുള്ള ഇടനാഴി നിർമ്മിക്കാൻ പാകിസ്ഥാൻ സമ്മതം അറിയിച്ചിരുന്നു. മൂന്ന് കിലോമീറ്റർ ദൂരമുള്ള ഈ ഇടനാഴി യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യയിലെ സിക്ക് മതവിശ്വാസികൾക്ക് ഗുരുദ്വാര ദർബാർ സാഹിബ് വേഗത്തിൽ സന്ദർശിക്കാൻ കഴിയും.ഖാലിസ്ഥാൻ അനുകൂല സംഘടനകൾക്ക് ഇടനാഴിയുടെ നിയന്ത്രണം നല്‍കുന്നത് തടയണമെന്ന ആവിശ്യം ചർച്ചയിൽ ഇന്ത്യ ഉന്നയിക്കും. ചർച്ച റിപ്പോർട്ട് ചെയ്യാൻ പാക് മാധ്യമപ്രവർത്തകർക്ക് വിസ നൽകാത്തതിൽ പാകിസ്ഥാൻ പ്രതിഷേധം അറിയിച്ചു.

Leave A Reply

Your email address will not be published.