0 Comments

ഹോളിവുഡ് നടനും റെസ്‍ലിങ് സൂപ്പർ താരവുമായ ഡ്വെയ്ൻ ജോൺസൺ വിവാഹിതനായി. 13 വർമായി പ്രണയിക്കുകയും തന്റെ രണ്ട് പെൺമക്കളുടെ അമ്മയുമായ ലോറെയ്ൻ ഹാഷിനെയാണ് റോക്ക് വിവാഹം ചെയ്തത്. ഹവായ് ദ്വീപിൽ വച്ചായിരുന്നു മിന്നുകെട്ട്. റോക്ക് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്. വിവാഹ ഫോട്ടോകളും റോക്ക് പങ്കുവച്ചിട്ടുണ്ട്. 2006മുതൽ പ്രണയത്തിലായിരുന്ന ഇവർക്ക് രണ്ട് കുട്ടികളുണ്ട്. 2007-ലാണ് റോക്ക് ആദ്യ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടിയിരുന്നത്. ഡാനി ഗ്രേസിയ ആയിരുന്നു ആദ്യ ഭാര്യ.

Leave a Reply

Your email address will not be published. Required fields are marked *