വോട്ടിങ് മെഷീന്‍ ചിപ് മാറ്റിവയ്ക്കൽ നടക്കില്ല,മറ്റു മെഷീനുകള്‍ ഉപയോഗിച്ച് ഈ ചിപ്പുകളിലേക്ക് ആര്‍ക്കും നുഴഞ്ഞു കയറാനാകില്ല; നവീൻ ചൗള

0

വോട്ടിങ് നടന്ന ശേഷം എടുത്തു സൂക്ഷിക്കുന്ന മെഷീനുകളുടെ ചിപ്പ് മാറ്റിവയ്ക്കൽ നടക്കില്ല. മറ്റു മെഷീനുകള്‍ ഉപയോഗിച്ച് ഈ ചിപ്പുകളിലേക്ക് ആര്‍ക്കും നുഴഞ്ഞു കയറാനുമാകില്ല ഇലക്‌ഷന്‍ കമ്മിഷണര്‍ നവീൻ ചൗള. തന്റെ പുസ്തകമായ ‘ഓരോ വോട്ടിനും വിലയുണ്ട്; ഇന്ത്യന്‍ തിരഞ്ഞെടുപ്പിന്റെ കഥ’ (‘Every Vote Counts: The Story of India’s Elections’) എന്നതിലൂടെ വ്യക്തമാക്കുന്നത്. പുസ്തകം കൊല്‍ക്കത്തയില്‍ പുറത്തിറക്കിയ വേളയിലാണ് ചൗള തന്റെ അഭിപ്രായങ്ങൾ പറഞ്ഞത്.

പൊതുതിരഞ്ഞെടുപ്പിനായുള്ള വോട്ടിങ് മെഷീനുകൾക്ക് എല്ലാവിധ സുരക്ഷകൾ ഒരുക്കിയിട്ടുണ്ട് എന്ന അവകാശ വാദമാണ് ഉന്നയിക്കുന്നത്. വോട്ടിങ് മെഷീനുകള്‍ ഇനി മുതൽ ഹാക്കു ചെയ്യാനോ മറ്റേതെങ്കിലും മെഷീന്‍ ഉപയോഗിച്ച് നിയന്ത്രിക്കാനോ കഴിയില്ലെന്ന് അദ്ദേഹം പറയുന്നു. കൂടാതെ വോട്ടിങ് മെഷീനുകള്‍ക്ക് സർക്കാർ ഉദ്യോഗസ്ഥരുടെ കാവല്‍ ഏര്‍പ്പെടുത്തും.

എന്‍ആര്‍ഐകള്‍ക്ക് വോട്ടു ചെയ്യാനായി കംപ്യൂട്ടറൈസ് ചെയ്ത മെഷീനുകള്‍ ഫയര്‍വാള്‍ സുരക്ഷയില്ലാതെ തുറന്നു കൊടുത്തപ്പോള്‍ മാത്രമാണ് ഹാക്കു ചെയ്യാനായതെന്നും നവീൻ ചൗള പറഞ്ഞു. ഇപ്പോള്‍ വോട്ടിങ് മെഷീന്‍ എന്നു പറഞ്ഞാല്‍ മേശപ്പുറത്ത് ഉപയോഗിക്കുന്ന ഒരു കാല്‍ക്യുലേറ്ററിനെ പോലെയാണ്. അവയ്ക്ക് രണ്ടോ, മൂന്നോ കാര്യങ്ങളേ ചെയ്യാനാകൂ.  അവ ഹാക്കു ചെയ്യാനാവില്ലെന്നും അദ്ദേഹം വാദിച്ചു.

വിവിപാറ്റ് എന്നറിയപ്പെടുന്ന വോട്ടര്‍ വേരിഫയബിൾ പേപ്പര്‍ ഓഡിറ്റ് ട്രെയൽസ് ( voter verifiable paper audit trails (VVPATs) ഉപയോഗിക്കുന്നതിനാല്‍ ഫലപ്രഖ്യാപനത്തിനു മുൻപുതന്നെ വേണമെങ്കില്‍ അതും എണ്ണി തിട്ടപ്പെടുത്താമെന്ന് ചൗള ഓര്‍മപ്പെടുത്തി.

അമേരിക്കയിലെ തിരഞ്ഞെടുപ്പു സിസ്റ്റം പോലെയല്ല ഇന്ത്യയിൽ. ഇവിടെ തിരഞ്ഞെടുപ്പു പ്രക്രിയ നിയന്ത്രിക്കുന്നത് ഉത്തരവാദിത്വമുള്ള സർക്കാർ ഉദ്യോഗസ്ഥരാണ്. അമേരിക്കയില്‍ തിരഞ്ഞെടുപ്പു നടത്താന്‍ എത്തുന്നത് വിവിധ ‘കൗണ്ടി’കളില്‍ നിന്നുള്ള സന്നദ്ധസേവകരാണ്.

ഇതു കൂടാതെ ഇന്ത്യയില്‍ ഓരോ സംസ്ഥാനത്തും ഒരു ചീഫ് ഇലക്ടറല്‍ ഓഫിസറുണ്ട്. ഇവിഎം ജില്ലാ മജിസ്‌ട്രേറ്റുകളുടെ നിയന്ത്രണത്തിലാണ് ഇരിക്കുന്നത് എന്നുറപ്പാക്കുന്നത് ഇദ്ദേഹമാണ്. ഈ മജിസ്‌ട്രേറ്റുകളാകട്ടെ ഐഎഎസ് ഉദ്യോഗസ്ഥരുമാണ്. വോട്ടിങ് മെഷീനുകള്‍ പോളിങ്ങിന് കൊണ്ടുപോകുന്നത് അവരുടെയടുത്തു നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Reply

Your email address will not be published.