സര്‍ഫ് എക്സല്‍ അലക്കുപൊടിക്കെതിരായ പ്രതിഷേധം ഏറ്റുവാങ്ങിയത് മൈക്രോസോഫ്റ്റിന്‍റെ എക്സല്‍

0

ദില്ലി: പരസ്യത്തിന്‍റെ പേരില്‍ സര്‍ഫ് എക്സല്‍ അലക്കുപൊടിക്കെതിരായ പ്രതിഷേധം ഏറ്റുവാങ്ങിയത് മൈക്രോസോഫ്റ്റിന്‍റെ എക്സല്‍. സര്‍ഫ് എക്സലും മൈക്രോ സോഫ്റ്റ് എക്സലും മാറി തെറ്റിദ്ധരിച്ച് പ്രതിഷേധക്കാര്‍ മൈക്രോ സോഫ്റ്റിന്റെ എക്സലിന്‍റെ ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ആപ്പിന് കീഴില്‍ വൻ പ്രതിഷേധമാണ് നടത്തുന്നത്. വൺ സ്റ്റാര്‍ നല്‍കിയാണ് ചിലർ എക്സല്‍ ആപ്പിനോട് പകരം വീട്ടിയത്.

എന്നാൽ വര്‍ഗ്ഗീയ വാദികളുടെ ബഹിഷ്ക്കരണത്തിനെ ശേഷം സര്‍ഫ് എക്സലിന് സാമൂഹിക മാധ്യമങ്ങളില്‍ റെക്കോര്‍ഡ് നേട്ടമാണ് കൈവരിക്കാന്‍ സാധിച്ചത്. ഫേസ്ബുക്കിലും യൂട്യൂബിലും മില്യണ്‍ കണക്കിന് പിന്തുണയുമായാണ് ഡിറ്റര്‍ജന്റ് കമ്പനി റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. പരസ്യം വലിയ വിവാദമാകുന്നതിന് മുമ്പ് ഫേസ്ബുക്ക് പേജിന് 829000 പേരാണ് ലൈക്കടിച്ചിരുന്നതെങ്കില്‍ വിവാദത്തിന് ശേഷം ഒന്നര മില്യണ്‍ ലൈക്കുകളാണ് സര്‍ഫിന്‍റെ പേജിന് ലഭിച്ചിരിക്കുന്നത് മതസൗഹാര്‍ദ്ദ സന്ദേശം പകരുന്ന പരസ്യം ഹിന്ദു ആഘോഷങ്ങളില്‍ ഒന്നായ ഹോളിയെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ചാണ് സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ വാദികള്‍ രംഗത്ത് എത്തിയിരിക്കുന്നത്.

പരസ്യം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയാമെന്നും ആരോപിച്ച് ട്വിറ്ററില്‍ അടക്കം സര്‍ഫ് എക്സലിനെ ബഹിഷ്കരിക്കണമെന്ന ആഹ്വാനവും നടക്കുന്നുണ്ട്

Leave A Reply

Your email address will not be published.