2019ൽ കപ്പ്​ ആര് നേടും

0

മുംബൈ: 2019 ക്രിക്കറ്റ്​ ലോകകപ്പ്​ നേടാൻ സാധ്യതയു​ള്ള ടീം എതാണെന്ന ചോദ്യത്തിന്​ ഉത്തരം നൽകി ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലി. ഇംഗ്ലണ്ടും ഇന്ത്യയും ലോകകപ്പിൽ മറ്റ്​ ടീമുകൾക്ക്​ ഭീഷണിയാവുമെന്ന പ്രവചനങ്ങൾക്ക് എതിരെയാണ് കോഹ്​ലി ഇഷ്​ട ടീമിനെ കുറിച്ച്​ പറയുന്നത്.

2019 ലോകകപ്പിൽ ഒരു ടീമിനായി മാത്രം സാധ്യത കൽപ്പിക്കാൻ കഴിയില്ലെന്നാണ്​ കോഹ്​ലിയുടെ അഭിപ്രായം. എല്ലാ ടീമുകളും ലോകകപ്പിൽ അപകടകാരികളാവുമെന്നാണ്​ കോഹ്​ലിയുടെ പക്ഷം.

ഏത്​ ടീമിനും ലോകകപ്പ്​ സെമിയിലെത്താൻ സാധിക്കും. എല്ലാവരും ലോകകപ്പ്​ വേദിയിൽ അപകടകാരികളാണ്​. ​2019 ക്രിക്കറ്റ്​ ലോകകപ്പ്​ ഇക്കുറി ഇംഗ്ലണ്ടിലാണ്​ നടക്കുന്നത്​. ലോകകപ്പിന്​ മുന്നോടിയായി ഇന്ത്യക്ക്​ ഇനി ഏകദിന പരമ്പരകളില്ല. ​ഐ .പി.എൽ മൽസരങ്ങൾക്ക്​ ശേഷം ഇന്ത്യ നേരിട്ട്​ ലോകകപ്പിലേക്ക്​ പോവുകയാണ്​ ചെയ്യുന്നത്​.

Leave A Reply

Your email address will not be published.