യുവേഫ ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സലോണ, ലിവര്‍പൂള്‍ ടീമുകള്‍ ക്വാര്‍ട്ടറില്‍

0

ബാഴ്‌സലോണ: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സലോണ, ലിവര്‍പൂള്‍ ടീമുകള്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ലിയോണല്‍ മെസി നിറഞ്ഞാടിയ മത്സരത്തില്‍ ലിയോണിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ബാഴ്‌സലോണ അവസാന എട്ടിലെത്തിയത്. ലിവര്‍പൂള്‍ ഒന്നിനെതിരെ മൂന്ന് ഗോളിനാണ്
മ്യൂനിച്ചിനെയും തോല്‍പ്പിച്ചു.

രണ്ട് ഗോള്‍ നേടിയും രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത മെസിയാണ് ബാഴ്‌സയ്ക്ക് വിജയമൊരുക്കിയത്. ഫിലിപെ കുടിഞ്ഞോ, ജെറാര്‍ഡ് പിക്വെ, ഉസ്മാന്‍ ഡെംബലേ എന്നിവരാണ് ബാഴ്‌സലോണയുടെ മറ്റു ഗോൾ താരങ്ങൾ.

Leave A Reply

Your email address will not be published.