8000 ക്ലബില്‍ രോഹിത് ശര്‍മ്മ

0
  • ഓസ്‌ട്രേലിയക്കെതിരായ ദില്ലി ഏകദിന ക്രിക്കറ്റില്‍ എണ്ണായിരം റണ്‍സ് പൂര്‍ത്തിയാക്കി രോഹിത് ശര്‍മ്മ.
    എം എസ് ധോണിയെയും സച്ചിന്‍ ടെന്‍ഡുല്‍ക്കറേയും മറികടന്നാണ് രോഹിത് ഈ നേട്ടം കൈവരിച്ചത് ഏറ്റവും വേഗത്തില്‍ എണ്ണായിരം റണ്‍സ് പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ താരാം കൂടിയാണ് രോഹിത്. ഇരുന്നൂറാം ഇന്നിംഗ്‌സില്‍ 8000 റണ്‍സ് പൂര്‍ത്തിയാക്കിയ രോഹിത്, സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡിന് ഒപ്പമാണിപ്പോള്‍.ദില്ലിയില്‍ കളിക്കാനിറങ്ങുമ്പോള്‍ 8000 ക്ലബില്‍ എത്താന്‍ രോഹിത്തിന് 46 റണ്‍സ് മതിയായിരുന്നു. നഥാന്‍ ലിയണിന്റെ പന്തിലാണ് താരം എണ്ണായിരം ക്ലബിലെത്തിയത്. 89 പന്തില്‍ 56 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. 175 ഇന്നിംഗ്‌സില്‍ 8000 റണ്‍സെടുത്ത വിരാട് കോലിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 182 ഇന്നിംഗ്‌സില്‍ എണ്ണായിരം ക്ലബിലെത്തിയ എ ബി ഡിവിലിയേഴ്‌സാണ് റെക്കോര്‍ഡ് ബുക്കിലെ രണ്ടാമന്‍

Leave A Reply

Your email address will not be published.