ലോകകപ്പില്‍ 48 ടീമുകള്‍ക്ക് മത്സരിക്കാമെന്ന് ഫിഫ

0

സൂറിച്ച്: 2022ലെ ഫുട്ബോള്‍ ലോകകപ്പില്‍ 48 ടീമുകള്‍ക്ക് മത്സരിക്കാവുന്നതാണെന്ന് ഫിഫയുടെ കണ്ടെത്തൽ. ഖത്തറിന്റെ അയൽരാജ്യങ്ങളിലൊരിടത്ത് കൂടി വേദി അനുവദിച്ചാൽ കൂടുതൽ ടീമുകള്‍ക്ക് മത്സരിക്കാമെന്നും, ഫിഫ ഭരണസമിതി പറയുന്നു. നിലവില്‍ 32 ടീമുകളാണ് ലോകകപ്പില്‍ മത്സരിക്കുന്നത്.

ഖത്തറിനൊപ്പം കുവൈറ്റ്, ഒമാന്‍, ബഹ്റിന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ കൂടി വേദികള്‍ അനുവദിച്ചാല്‍ 48 ടീമുകളെ പങ്കെടുപ്പിച്ച് ലോകകപ്പ് നടത്തുന്നതിന് തടസമില്ലെന്നാണ് ഫിഫയുടെ പഠനത്തില്‍ പറയുന്നത്. അതേസമയം, 48 ടീമുകളെ പങ്കെടുപ്പിച്ച് ലോകകപ്പ് നടത്തണമെങ്കില്‍ ഖത്തറും അയല്‍രാജ്യങ്ങളുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. 2017 മുതല്‍ ബഹ്റിനും സൗദിയും യുഎഇയും ഖത്തറുമായുള്ള നയതന്ത്രബന്ധങ്ങള്‍ പോലും നിര്‍ത്തിവെച്ചിരിക്കുകയാണ്. നിലവിലെ ഷെഡ്യൂള്‍ അനുസരിച്ച് ഖത്തറിലെ എട്ട് സ്റ്റേഡിയങ്ങളിലായി 64 മത്സരങ്ങളാണ് നടത്തേണ്ടത്.

Leave A Reply

Your email address will not be published.