ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം

0

ന്യൂഡല്‍ഹി: നിര്‍ണായക ഏകദിനത്തില്‍ ഇന്ത്യക്കെതിരേ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തുടങ്ങി. 10 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 52 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. 34 റണ്‍സുമായി ഉസ്മാന്‍ ഖ്വാജയും 18 റണ്‍സോടെ ആരോണ്‍ ഫിഞ്ചുമാണ് ക്രീസില്‍.

ഇരുടീമുകളും രണ്ടുമത്സരം വീതം ജയിച്ചുനില്‍ക്കേ ജയിക്കുന്നവര്‍ പരമ്പര സ്വന്തമാക്കും. മത്സരം കഴിയുന്നതോടെ ഇന്ത്യന്‍ താരങ്ങള്‍ ഐ.പി.എല്ലിനായി പല ടീമുകളായി പിരിയും. പിന്നീട് ഒരുമിക്കുന്നത് മേയില്‍ ഏകദിന ലോകകപ്പിലാകും.

Leave A Reply

Your email address will not be published.