അബുദാബിയിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ പൊതുജനങ്ങളോട് ആഹ്വാനം
Mon, 24 Jan 2022

എമിറേറ്റിലെ മുഴുവൻ പൊതുസമൂഹത്തിന്റെയും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി കോവിഡ് ബൂസ്റ്റർ ഡോസ് കുത്തിവെപ്പുകൾക്ക് അർഹതയുള്ളവർ എത്രയും വേഗം അവ സ്വീകരിക്കണമെന്ന് അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ ആഹ്വാനം ചെയ്തു. അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് കമ്മിറ്റി, അബുദാബി ഡിപ്പാർട്ടമെന്റ് ഓഫ് ഹെൽത്ത് എന്നിവരുമായി ചേർന്നാണ് ഈ ആഹ്വാനം നടത്തിയിരിക്കുന്നത്.
കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് എടുത്ത് ആറ് മാസം പൂർത്തിയാക്കിയവർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്ന് എഡിപിഹെച്ച്സി ചൂണ്ടിക്കാട്ടി. രണ്ടാം ഡോസ് എടുത്ത് ആറ് മാസം പൂർത്തിയാക്കിയ ശേഷം ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിക്കാത്തവർക്ക് അൽഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നഷ്ടമാകുമെന്നും എഡിപിഹെച്ച്സി വ്യക്തമാക്കിയിട്ടുണ്ട്.
From around the web
Special News
Trending Videos