ഖത്തര്‍ വിമാനത്താവളങ്ങളിലെ സര്‍വീസ് ഫീസ് ; പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി
Tue, 25 Jan 2022

ഖത്തര്‍ വിമാനത്താവളങ്ങളിലെ സര്‍വീസ് ഫീസ് സംബന്ധിച്ച് പുതിയ സര്‍ക്കുലര്‍ (2022ലെ സര്‍ക്കുലര്‍ നമ്പര്‍ 2) പുറത്തിറക്കി ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. നിലവിലെ പാസഞ്ചര്‍ ഫീസ് പുനപരിശോധിച്ച് സുരക്ഷ, എയര്‍ ഫ്രൈറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയവയില്‍ യാത്രക്കാര്‍ക്ക് പുതിയ ഫീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പുതിയ ഫീസുകള്‍ 2022 ഏപ്രില്‍ 1 അര്‍ധരാത്രി മുതല്‍ ബാധമാകും. അതിനാല്‍ 2022 ഫെബ്രുവരി ഒന്നിനോ അതിനു ശേഷമോ നല്‍കിയ എല്ലാ ടിക്കറ്റുകള്‍ക്കും പുതിയ ഫീസ് ബാധമാകും. പുതിയതും ഭേദഗതി ചെയ്തതുമായ ഫീസും സര്‍ക്കുലറില്‍ ചേര്‍ത്തിട്ടുണ്ട്.
From around the web
Special News
Trending Videos