അജ്മാനിലെ താമസമേഖലകളില്‍ അഞ്ച് പാര്‍ക്കുകള്‍ കൂടി തുറക്കുന്നു

അജ്മാനിലെ താമസ മേഖലകളില്‍ അഞ്ച് പാര്‍ക്കുകള്‍ കൂടി തുറക്കുന്നു.അൽ ഹീലിയോ, അൽ ജർഫ്, അൽ റഖൈബ്, അൽ റൗദ, അൽ റഗയേബ് എന്നീ പ്രദേശങ്ങളിലാണ് അഞ്ച് റെസിഡൻഷ്യൽ ഹാപ്പിനസ് പാർക്കുകൾ ഒരുക്കുന്നത്. അജ്മാൻ മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിങ് വിഭാഗം ചെയർമാൻ ശൈഖ് റാഷിദ് ബിൻ ഹുമൈദ് അൽ നുഐമിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വർഷം തോറും ഹരിത വിസ്തൃതി വർധിപ്പിക്കാനാണ് അതോറിറ്റി പദ്ധതിയിടുന്നതെന്ന് പബ്ലിക്ക് ഹെൽത്ത് ആൻഡ് എൻവയോൺമെൻറ് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർ എൻജിനീയർ ഖാലിദ് മൊയിൻ അൽ ഹൊസാനി പറഞ്ഞു.
ഇതിനായി ഒരുകോടി അറുപത് ലക്ഷം ദിര്‍ഹം ചെലവഴിച്ചതായും അദ്ദേഹം പറഞ്ഞു. പാർക്കിങ് സ്ഥലങ്ങൾ, സോളാർ ലൈറ്റിങ്, ആധുനിക ജലസേചന സംവിധാനം, കുട്ടികളുടെ കളിസ്ഥലങ്ങൾ, നിശ്ചയദാർഢ്യമുള്ള ആളുകൾക്ക് പ്രത്യേക കളിസ്ഥലം എന്നിവ ഒരുക്കിയിട്ടുണ്ട്.