ലോകകപ്പ്: ഇതുവരെ 27 ലക്ഷം ടിക്കറ്റുകള്‍ വിറ്റതായി അധികൃതർ

ദോഹ: ലോകകപ്പ് മത്സരങ്ങളുടെ അവസാനഘട്ട ടിക്കറ്റ് വില്പനക്ക് തുടക്കംകുറിച്ചത് സെപ്റ്റംബര്‍ 27നായിരുന്നു . ഇതിനകം 27 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞതായി ഫിഫ ലോകകപ്പ് മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എക്സി. ഡയറക്ടര്‍ ഹസന് റാബിഅ അല്‍കുവാരി പറഞ്ഞു.
ലോകകപ്പ് ടിക്കറ്റ് വില്പനയുടെ അവസാനഘട്ടം ആരംഭിച്ച് ആദ്യ മൂന്നുമണിക്കൂറിനുള്ളില്‍ 1.20 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു.
എല്ലാ മത്സരങ്ങളുടെ ടിക്കറ്റിനും വലിയ ആവശ്യക്കാരാണ് ഇപ്പോഴുള്ളത്. വിവിധ വന്‍കരകളില്‍നിന്നും ടിക്കറ്റ് ബുക്കിങ് കാര്യമായി വര്‍ധിച്ചു. ലോകകപ്പ് മത്സരത്തില്‍ പങ്കാളികളാകുന്ന ടീമുകള്‍ക്കായി ഫിഫ നീക്കിവെച്ചിട്ടുണ്ട്. ലോകകപ്പ് മാച്ച് ടിക്കറ്റുകള്‍ അനധികൃതമായി വില്ക്കുകയോ വ്യാജ വെബ്സൈറ്റുകള്‍വഴി വില്ക്കാന് ശ്രമിക്കുകയോ അനധികൃത കൈമാറ്റം നടത്തുകയോ ചെയ്യുന്നത് തെറ്റാണെന്ന് ഹസന് അല്‍കുവാരി പറഞ്ഞു.