ദുബായിൽ സന്ദർശകർക്ക് ഡ്രൈവറില്ലാ വാഹനങ്ങൾ സൗജന്യമായി ഉപയോഗിക്കാൻ അവസരം
Fri, 18 Feb 2022

ദുബായിൽ സന്ദർശകർക്ക് ഡ്രൈവറില്ലാ വാഹനങ്ങൾ സൗജന്യമായി ഉപയോഗിക്കാൻ അവസരം.ഇന്നൊവേഷൻ സെന്ററിലും സോളാർ പാർക്കിലെ ഇന്നൊവേഷൻ ട്രാക്കിലുമാണ് ബസ് സന്ദർശകരെ കൊണ്ടുപോവുക.
ഇൻഡിപെൻഡന്റ് പവർ പ്രൊഡ്യൂസർ (ഐ.പി.പി.) മോഡൽ ഉപയോഗിച്ചുള്ള ആഗോളതലത്തിലെ ഏറ്റവും വലിയ സിംഗിൾ സൈറ്റ് സോളാർ പാർക്കാണ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്ക്.
5000 മെഗാവാട്ട് ശുദ്ധ വൈദ്യുതിയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാർക്കിന്റെ നിർമാണം. പദ്ധതിയുടെ ആകെ ചെലവ് 50 ബില്യൻ ദിർഹമാണ്. ലോകത്തുതന്നെ സൗരോർജ പദ്ധതിക്കുവേണ്ടിയുള്ള ഏറ്റവും വലിയ നിക്ഷേപമാണിത്. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്ക് പദ്ധതിയിലൂടെ 2,70,000 വീടുകൾക്ക് വൈദ്യുതി ലഭിക്കും.
From around the web
Special News
Trending Videos