സൗദി അറേബ്യയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

 സൗദി അറേബ്യയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

 
45
 

റിയാദ്: സൗദി അറേബ്യയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം.  കൂട്ടിയിടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം ഏതാണ്ട് പൂര്‍ണമായി തകര്‍ന്നു.

കാറില്‍ യാത്ര ചെയ്‍തിരുന്നവരാണ് മരിച്ചതെന്ന് സൗദി റെഡ് ക്രസന്റ് അറിയിച്ചു.അല്‍ ബാഹ പ്രവിശ്യയിലെ അല്‍ ഖുറയിലായിരുന്നു അപകടം.

പുലര്‍ച്ചെ 12.55നാണ് അപകടം സംബന്ധിച്ച് സൗദി റെഡ് ക്രസന്റിന്റെ അല്‍ ബാഹയിലെ കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചത്.

റെഡ് ക്രസന്റിന്റെ രണ്ട് ആംബുലന്‍സ് സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും കാറിലുണ്ടായിരുന്ന രണ്ട് പേരും മരണപ്പെട്ടിരുന്നു.

From around the web

Special News
Trending Videos