ഒമാനിൽ കുരങ്ങുപനി സ്ഥിരീകരിച്ച ഒരു കേസും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം

  ഒമാനിൽ കുരങ്ങുപനി സ്ഥിരീകരിച്ച ഒരു കേസും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം

 
18
 

ഒമാനിൽ കുരങ്ങുപനിയുടെ സംശയാസ്പദമായതോ സ്ഥിരീകരിച്ചതോ ആയ ഒരു കേസും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഏത് സാഹചര്യവും പൂർണമായി നേരിടാൻ തയ്യാറാണെന്നും അധികൃതർ വ്യക്തമാക്കി. കുരങ്ങുപനി റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്ന് വരുന്നവരുമായി, പ്രത്യേകിച്ച് ചുണങ്ങോ, ചർമ്മ രോഗങ്ങളോ, ശ്വാസ കോശ സംബന്ധമായ അസുഖമുള്ളവരുമായി സമ്പർക്കം ഒഴിവാക്കണം. രോഗം പകരുന്നത് തടയാൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വദേശികളും വിദേശികളും സ്വീകരിക്കണമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

മാസ്‌ക് ധരിക്കുക, സാനിറ്റൈസറും വെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ ശുചീകരിക്കുക തുടങ്ങിയ ആരോഗ്യ ശീലങ്ങൾ തുടരുന്നത് നല്ലതാണ്. ഔദ്യോഗിക ഉറവിടങ്ങളിനിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കണമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

From around the web

Special News
Trending Videos