ഒമാനില്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയിട്ടിലെന്ന് ആരോഗ്യമന്ത്രാലയം
Tue, 25 Oct 2022

ഒമാനില്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയിട്ടിലെന്ന് ആരോഗ്യമന്ത്രാലയം. രാജ്യത്തെ പോസിറ്റീവ് കേസുകള്‍ ഇപ്പോഴും താഴ്ന്ന നിലയിലാണെന്നും മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് കൊവിഡ് മഹാമാരിയുടെ പുതിയ വകഭേദം കണ്ടെത്തിയെന്ന സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണ പശ്ചാതലത്തിലാണ് ആരോഗ്യമന്ത്രാലയം വിശദീകരണം നല്‍കിയിരിക്കുന്നത്. ഒമാനില്‍ നിലവില്‍ കണ്ട് കൊണ്ടിരിക്കുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ജലദോശത്തിന്റെയും പകര്‍ച്ച പനി മൂലമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
From around the web
Special News
Trending Videos