ഇന്ത്യൻ കുടുംബം ഒമാന്‍ ബീച്ചില്‍ തിരയില്‍പെട്ടു; അച്ഛനും മകനും മരിച്ചു. മകളെ കാണാതായി
Jul 14, 2022, 14:56 IST

മസ്ക്കറ്റ്: ദുബായില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യൻ കുടുംബം ഒമാന്‍ ബീച്ചില്‍ തിരയില്‍പെട്ടു. അപകടത്തിൽ അച്ഛനും മകനും മരിച്ചു. മകളെ കാണാതായി. മഹാരാഷ്ട്ര സ്വദേശി ശശികാന്ത് മഹാമനെ(42), മകന് ശ്രേയസ്(ആറ്), എന്നിവരുടെ മൃതദേഹം കണ്ടെടുത്തു. കാണാതായ മകള്‍ ശ്രൂതിയ്ക്കായി(ഒൻപത്) തെരച്ചില്‍ തുടരുകയാണ്.
അവധി ആഘോഷിക്കാന്‍ ഇവര്‍ കുടുംബത്തോടെ ബീച്ചിലെത്തിയതാണ്. ബീച്ചില്‍ അപകടകരമായ തിരകളുള്ളതിനാല്‍ വളരെ അടുത്തേയ്ക്ക് പോകരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട് പോയതാണ് ദുരന്തത്തിന് കാരണമായതെന്നാണ് വിവരം.
From around the web
Special News
Trending Videos