‘ഗ്ലോബൽ ഹെൽത്ത്’ പ്രദർശന മേള ചൊവ്വാഴ്ച സമാപിക്കും

 ‘ഗ്ലോബൽ ഹെൽത്ത്’ പ്രദർശന മേള ചൊവ്വാഴ്ച സമാപിക്കും

 
25
 

'ഗ്ലോബൽ ഹെൽത്ത് 2022’ന് ആരോഗ്യമേള റിയാദിൽ ചൊവ്വാഴ്ച സമാപിക്കും. ‘ആരോഗ്യമേഖലയുടെ പരിവർത്തനം’ എന്ന തലവാചകത്തിലാണ് റിയാദ് നഗരത്തിലെ എക്സിറ്റ് 10 നടുത്തുള്ള റിയാദ് ഇന്റർനാഷനൽ കൺവൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ മേള.

ആരോഗ്യമന്ത്രി ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽ-ജലാജിൽ ഉദ്ഘാടനം ചെയ്തു. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചു വരെ സന്ദർശകരെ പ്രവേശിപ്പിക്കും. 30 രാജ്യങ്ങളിൽ നിന്നായി 250 ലധികം കമ്പനികൾ പങ്കെടുക്കുന്ന പ്രദർശനമേളയിൽ പതിനായിരത്തിലധികം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ആരോഗ്യ പരിപാലന മേഖലയിലേക്ക് നിരവധി സുപ്രധാന നിക്ഷേപങ്ങൾ കൊണ്ടുവരുന്നതിനും കൂടുതൽ ഊർജസ്വലവും സമൃദ്ധവുമായ ആരോഗ്യ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും സംഗമം വേദിയാകും.

From around the web

Special News
Trending Videos