ദുബായിൽ അടുത്ത അധ്യയന വർഷം മുതൽ സ്കൂൾ ബസ് ഫീസ് ഉയർന്നേക്കും

 ദുബായിൽ അടുത്ത അധ്യയന വർഷം മുതൽ സ്കൂൾ ബസ് ഫീസ് ഉയർന്നേക്കും

 
47
 

ദുബായിൽ അടുത്ത അധ്യയന വർഷം മുതൽ സ്കൂൾ ബസ് ഫീസ് ഉയർന്നേക്കും.പെട്രോൾ വിലയിലുണ്ടായ വർധനയാണ് ഫീസ് പുനർ നിർണയിക്കുന്നതിനു കാരണം. സ്കൂൾ തുറക്കുന്നതോടെ കുടുംബ ബജറ്റ് താളം തെറ്റുമെന്ന ആശങ്കയിലാണ് പ്രവാസി കുടുംബങ്ങൾ.

വാടക, നിത്യോപയോഗ സാധനങ്ങളുടെ വില എന്നിവയിൽ ഇതിനോടകം കാര്യമായ വർധന വന്നു കഴിഞ്ഞു. ഇതിനു പുറമെയാണ് ബസ് ചാർജ് വർധനയുടെ സൂചന പുറത്തു വരുന്നത്. 800 ദിർഹം വരെ ഫീസ് വർധന ഉണ്ടാകുമെന്നാണ് കരുതുന്നത്. വർഷം 17200 രൂപ അധിക ചെലവ് ഒരു കുടുംബത്തിനുണ്ടാകും. രണ്ടു കുട്ടികൾ പഠിക്കുന്ന വീടുകളിൽ ഇത് 34,400 രൂപയാകും.

From around the web

Special News
Trending Videos