സൗദി ഭരണാധികാരി സൽമാൻ രാജാവ് ജിദ്ദയിൽ നിന്നു റിയാദിലെത്തി

 സൗദി ഭരണാധികാരി സൽമാൻ രാജാവ് ജിദ്ദയിൽ നിന്നു റിയാദിലെത്തി

 
66
 

റിയാദ്: നീണ്ട ഇടവേളയ്ക്ക് ശേഷം സൗദി ഭരണാധികാരി സൽമാൻ രാജാവ് ചൊവ്വാഴ്ച വൈകിട്ടോടെ ജിദ്ദയിൽ നിന്നു റിയാദിൽ മടങ്ങിയെത്തി. കിങ് ഖാലിദ് വിമാനത്താവളത്തിൽ എത്തിയ രാജാവിനെ റിയാദ് മേഖലയിലെ അമീർ ഫൈസൽ ബിൻ ബന്ദർ രാജകുമാരനും റിയാദ് മേഖലയുടെ ഡെപ്യൂട്ടി അമീർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരനും ചേർന്നു സ്വീകരിച്ചു. രാജാവ് മാസങ്ങളോളം ജിദ്ദയിലായിരുന്നു ചിലവഴിച്ചിരുന്നത്.

ഖാലിദ് ബിൻ ഫഹദ് ബിൻ ഖാലിദ് രാജകുമാരൻ, മൻസൂർ ബിൻ സൗദ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ, ഖാലിദ് ബിൻ സാദ് ബിൻ ഫഹദ് രാജകുമാരൻ, സത്താം ബിൻ സൗദ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ, ഫൈസൽ ബിൻ സൗദ് ബിൻ മുഹമ്മദ് രാജകുമാരൻ, പ്രിൻസ് ഡോ. ഹുസാം ബിൻ സൗദ് ബിൻ അബ്ദുൽ അസീസ്, റകാൻ ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ തുടങ്ങി നിരവധി മുതിർന്ന ഉദ്യോഗസ്ഥരും രാജാവിനെ അനുഗമിച്ചു.

From around the web

Special News
Trending Videos