‘ഹയ്യ കാർഡ്’ ഉടമകൾക്ക് സൗദി അറേബ്യ സന്ദർശക വിസ നൽകിത്തുടങ്ങി

 ‘ഹയ്യ കാർഡ്’ ഉടമകൾക്ക് സൗദി അറേബ്യ സന്ദർശക വിസ നൽകിത്തുടങ്ങി

 
58
 

‘ഹയ്യ കാർഡ്’ ഉടമകൾക്ക് സൗദി അറേബ്യ സന്ദർശക വിസ നൽകിത്തുടങ്ങി. സൗദി വിദേശകാര്യ മന്ത്രാലയം സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച സന്ദർശന വിസയുടെ ഇലക്ട്രോണിക് സേവനമാണ് ഞായറാഴ്ച ആരംഭിച്ചത്.

ഇത്തരത്തിൽ വിസ ലഭിക്കുന്നവർക്ക് നവംബർ 11 മുതൽ സൗദിയിലെ ഏതു വിമാനത്താവളത്തിലും ഇറങ്ങുകയും 60 ദിവസം വരെ രാജ്യത്ത് തങ്ങുകയും ചെയ്യാം. എത്ര തവണ വേണമെങ്കിലും രാജ്യം വിട്ടുപോയി മടങ്ങി വരികയും ചെയ്യാം. ഹയ്യ കാർഡ് ഉടമകൾക്ക് സൗദി ഏകീകൃത വിസ പ്ലാറ്റ്‌ഫോം വഴി https://visa.mofa.gov.sa എന്ന ലിങ്കിൽ വിസക്ക് അപേക്ഷിക്കാവുന്നതാണ്.

From around the web

Special News
Trending Videos