റിയാദ് അന്താരാഷ്ട്ര പുസ്തകമേള സെപ്റ്റംബര്‍ 29ന്

റിയാദ്: റിയാദ് അന്താരാഷ്ട്ര പുസ്തകമേള സെപ്റ്റംബര്‍ 29ന് ആരംഭിക്കും. പ്രാദേശിക, അന്തര്‍ദേശീയ പ്രസാധകരെയും സാഹിത്യ, പ്രസിദ്ധീകരണ, വിവര്‍ത്തന മേഖലയിലുള്ളവരെയും ഒരുമിച്ച് കൊണ്ടുവരുന്ന സാംസ്കാരിക ജാലകം എന്ന നിലയിലാണ് സാഹിത്യ, പ്രസിദ്ധീകരണ, വിവര്‍ത്തന അതോറിറ്റി മേള സംഘടിപ്പിക്കുന്നത്.
10 ദിവസം നീളുന്ന മേളയില്‍ എല്ലാ ദിവസവും രാവിലെ 10 മുതല്‍ രാത്രി 11വരെയാണ് സന്ദര്‍ശന സമയം. മേള ഒക്ടോബര്‍ എട്ടുവരെ നീണ്ടുനില്‍ക്കും. കല, വായന, എഴുത്ത്, ആനുകാലിക പ്രസിദ്ധീകരണം, പുസ്തക പ്രസിദ്ധീകരണം, വിവര്‍ത്തനം എന്നീ മേഖലകളെ ഉള്‍ക്കൊള്ളുന്ന നിരവധി സാംസ്കാരിക പരിപാടികള്‍, സംഭാഷണ വേദികള്‍, സംവേദനാത്മക പ്രഭാഷണങ്ങള്‍, ശില്പശാലകള് എന്നിവ ഉള്‍പ്പെടുന്ന പരിപാടികളുമുണ്ടാകും.