കോവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തിൽ ഷാർജയിൽ നിയന്ത്രണങ്ങൾ നീക്കുന്നു
Wed, 16 Feb 2022

കോവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തിൽ ഷാർജയിൽ നിയന്ത്രണങ്ങൾ നീക്കുന്നു.വിനോദസഞ്ചാര കേന്ദ്രങ്ങൾ, വിനോദ സൗകര്യങ്ങൾ, ഷോപ്പിങ് മാളുകൾ, ഗതാഗത മാർഗങ്ങൾ എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതായി ഷാർജയിലെ പ്രാദേശിക ദുരന്തനിവാരണ സമിതി അറിയിച്ചു.
വിവാഹങ്ങൾ, ശവസംസ്‌കാര ചടങ്ങുകൾ തുടങ്ങിയ സാമൂഹിക പരിപാടികളിൽ പരമാവധി പേർക്ക് പങ്കെടുക്കാം. പള്ളികളിലും മറ്റ് ആരാധനാലയങ്ങളിലും സാമൂഹിക അകലം ഒരു മീറ്ററാക്കി കുറച്ചിട്ടുണ്ട്. എങ്കിലും മുഖാവരണം ധരിക്കൽ, വാക്സിൻ സ്വീകരിക്കൽ, ബൂസ്റ്റർ ഡോസുകൾ തുടങ്ങിയ മുൻകരുതൽ നടപടികൾ മുടക്കരുതെന്ന് അധികൃതർ താമസക്കാരോട് അഭ്യർഥിച്ചു.
From around the web
Special News
Trending Videos