ഒമാനിൽ വിവിധ പ്രദേശങ്ങളിൽ മഴ

 ഒമാനിൽ വിവിധ പ്രദേശങ്ങളിൽ മഴ

 
20
 

ഒമാനിൽ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞദിവസം മഴ പെയ്തു. സാമാന്യം ഭേദപ്പെട്ട മഴയാണ് വിവിധ ഇടങ്ങളിൽ ലഭിച്ചത്. വാദികൾ നിറഞ്ഞൊഴുകുകയും റോഡുകളിൽ ഗതാഗത തടസ്സവും നേരിട്ടു. ചില വാദികളിൽനിന്ന് സാഹസികമായാണ് പലരേയും രക്ഷിച്ചത്.

അതേസമയം, അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മഴക്ക് അകമ്പടിയായി ചില ഇടങ്ങളിൽ നല്ല കാറ്റും ഉണ്ടായിരുന്നു. റുസ്താഖ്, ഇബ്രി, അവാബി വിലായത്തുകളിലും ജബല്‍ ഹജര്‍ നിരകളിലും സമീപ പ്രദേശങ്ങളിലുമാണ് കനത്ത മഴ പെയ്തത്. മറ്റിടങ്ങളിൽ നേരിയ മഴയാണ് കിട്ടിയത്. മഴ ലഭിച്ച സ്ഥലങ്ങളിലെല്ലാം രാവിലെ മുതൽക്കുതന്നെ മൂടിക്കെട്ടിയ അന്തരീക്ഷമാണുണ്ടായിരുന്നത്.

From around the web

Special News
Trending Videos