ഷാർജയിൽ പ്ലാസ്റ്റിക് ബാഗുകൾക്ക് ഇനി പണം നൽകണം

 ഷാർജയിൽ പ്ലാസ്റ്റിക് ബാഗുകൾക്ക് ഇനി പണം നൽകണം

 
38
 

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ബാഗുകൾ നിരോധിക്കുന്നതിനു മുന്നോടിയായി ഷാർജയിലെ കടകളിൽ ഇതിന് പണം ഈടാക്കിത്തുടങ്ങി. ശനിയാഴ്ചമുതൽ ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന ഓരോ പ്ലാസ്റ്റിക് ബാഗിനും 25 ഫിൽസ് വീതമാണ് ഈടാക്കുന്നത്. ഇതുസംബന്ധിച്ച് നേരത്തേതന്നെ അധികൃതർ അറിയിപ്പ് നൽകിയിരുന്നു.

2024 ജനുവരി ഒന്നുമുതൽ ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകളുടെയും സമാനമായ മറ്റ് സാധനങ്ങളുടെയും ഉത്പാദനം, വ്യാപാരം, ഇറക്കുമതി എന്നിവയും വിതരണവും പൂർണമായി നിരോധിക്കും. ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകൾക്ക് പകരമായി പലതവണ ഉപയോഗിക്കാവുന്നതരത്തിലുള്ള പ്രകൃതിസൗഹൃദ ബദൽസംവിധാനങ്ങൾ വ്യാപാരസ്ഥാപനങ്ങൾ ഉപഭോക്താക്കൾക്കായി ഒരുക്കണമെന്നും ഷാർജ എക്സിക്യുട്ടീവ് കൗൺസിൽ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നുണ്ട്.

From around the web

Special News
Trending Videos