ഈ വർഷം ഹജ്ജിന് പത്ത് ലക്ഷം പേർക്ക് അനുമതി
Sat, 9 Apr 2022

ഈ വർഷം ഹജ്ജിന് പത്ത് ലക്ഷം പേർക്ക് അനുമതി നൽകാൻ സൗദിയുടെ തീരുമാനം. ഓരോ രാജ്യങ്ങൾക്കുമുള്ള ക്വാട്ട ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് തീരുമാനിക്കും. കോവിഡ് സാഹചര്യത്തിൽ 65 വയസ്സിൽ താഴെയുള്ളവർക്കാണ് ഹജ്ജിന് അനുമതി നൽകുക.
സൗദിയിലേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലെടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. രണ്ട് വർഷത്തിന് ശേഷമാണ് ഇത്രയധികം പേർക്ക് ഹജ്ജിന് അനുമതി നൽകുന്നത്. ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ഓരോ രാജ്യക്കാർക്കുമുള്ള ക്വാട്ട പിന്നീട് നിശ്ചയിക്കും. കോവിഡ് മഹാമാരിയിൽ നിന്നും രാജ്യം കൈവരിച്ച ആരോഗ്യ നേട്ടങ്ങൾ കണക്കിലെടുത്താണ് തീരുമാനം.
From around the web
Special News
Trending Videos