ഒമാനിൽ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

ഒമാനിൽ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

 
49

മസ്‍കത്ത്: ഒമാനിലെ സര്‍ക്കാര്‍ ഓഫിസുകള്‍ക്കുള്ള റമദാന്‍ മാസത്തിലേക്കുള്ള പ്രവൃത്തി സമയം പ്രഖ്യാപിച്ചു. രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചക്ക് ശേഷം രണ്ട് മണി വരെയായിരിക്കും റമദാനിലെ ഔദ്യോഗിക പ്രവൃത്തി സമയം.

മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, മറ്റു പൊതുസ്ഥാപനങ്ങള്‍ എന്നിവയ്‍ക്ക് ഇത് ബാധകമായിരിക്കും. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ മുസ്ലീം ജീവനക്കാർക്ക്  ജോലി സമയം ആഴ്‍ചയിൽ 30 മണിക്കൂർ എന്ന നിരക്കിൽ ദിവസം ആറ് മണിക്കൂറായി കുറക്കാനും തീരുമാനിച്ചിട്ടുണ്ട്.

From around the web

Special News
Trending Videos