കുവൈത്തിൽ 6436 പേർക്ക് കൂടി കോവിഡ്
Wed, 2 Feb 2022

കുവൈത്ത് സിറ്റി: കുവൈത്തിൽ 6436 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 5658 പേർ രോഗമുക്തി നേടി. രണ്ട് പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 2499 ആയി. 36,300 പേർക്ക് കൂടി പരിശോധന നടത്തിയപ്പോൾ 17.7 ശതമാനം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 482 പേർ കോവിഡ് വാർഡുകളിലും 90 പേർ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിലാണ്.
52,467 ആണ് ആക്ടീവ് കോവിഡ് കേസുകൾ. രോഗ്യവ്യാപനം തടയാൻ എല്ലാവരും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കണമെന്നും രോഗലക്ഷണമുള്ളവർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണമെന്നും കുവൈത്ത് ആരോഗ്യമന്ത്രാലയം നിർദേശിച്ചു.
From around the web
Special News
Trending Videos