സൗദി അറേബ്യയിൽ 3,260 പേര്‍ക്ക് കോവിഡ്
Mon, 7 Feb 2022

റിയാദ്: സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. ഞായറാഴ്ച്ച സൗദി അറേബ്യയിൽ 3,260 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 3,878 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഒരാൾക്കാണ് ഞായറാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ മരിച്ചത്.
7,08,897 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 6,66,697 പേർ രോഗമുക്തി നേടി. 8,954 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 1,087 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചത്.
From around the web
Special News
Trending Videos