കുവൈത്തില്‍ ഇന്ത്യക്കാരനായ തടവുകാരൻ ജയിലില്‍ ആത്മഹത്യ ചെയ്‍തു
Fri, 18 Mar 2022

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ത്യക്കാരനായ തടവുകാരൻ ജയിലില്‍ ആത്മഹത്യ ചെയ്‍തു. ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ പിടിയിലായത്. ഇയാൾ ജയിലനകത്ത് തന്റെ വസ്‍ത്രങ്ങള്‍ ഉപയോഗിച്ച് കുരുക്കുണ്ടാക്കി തൂങ്ങി മരിക്കുകയായിരുന്നു. പ്രതി ആത്മഹത്യ ചെയ്‍ത വിവരം പ്രോസിക്യൂഷനെയും ഫോറന്‍സിക് വിഭാഗത്തെയും ജയില്‍ അധികൃതര്‍ അറിയിച്ചു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കുവൈത്തിലെ അര്‍ദിയയിലാണ് സ്വദേശിയെയും ഭാര്യയെയും മകളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുവൈത്ത് പൗരന്‍ അഹ്മദ് (80), ഭാര്യ ഖാലിദ (50), മകള്‍ അസ്മ (18) എന്നിവരായിരുന്നു മരിച്ചത്. മൃതദേഹങ്ങള്‍ കണ്ടെത്തി രണ്ടു ദിവസത്തിനകം പ്രതി പിടിയിലാകുകയായിരുന്നു. സുലൈബിയയില്‍ നിന്നാണ് ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
From around the web
Special News
Trending Videos