ഇന്ത്യന്‍ കോഫി ഹൗസ് ദോഹയില്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു

 ഇന്ത്യന്‍ കോഫി ഹൗസ് ദോഹയില്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു

 
59
 

ദോഹ:  ഇന്ത്യന്‍ കോഫി ഹൗസ് ദോഹയില്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. മലയാള ചലച്ചിത്ര താരം മഞ്ജു വാര്യര്‍  ഇന്ത്യന്‍ കോഫിഹൗസ് റീ ലോഞ്ചിങ് നിര്‍വഹിച്ചു. കാന്‍ ഇന്റര്‍നാഷനല്‍ ഗ്രൂപ് ഓഫ് കമ്ബനിയുടെ കീഴില്‍ 2014ല്‍ ആരംഭിച്ച്‌ ദോഹയിലെ റോഡ് വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ഒരുവര്‍ഷമായി അടഞ്ഞുകിടക്കുകയായിരുന്ന ഇന്ത്യന്‍ കോഫി ഹൗസ് കൂടുതല്‍ മികവോടെയാണ് പുനരാരംഭിച്ചിരിക്കുന്നത്.

ഉദ്ഘാടന ചടങ്ങില്‍ പ്രശസ്ത ടി.വി-റേഡിയോ അവതാരകനും സിനി ആര്‍ട്ടിസ്റ്റുമായ മിഥുന്‍ രമേശ്, കാന്‍ ഗ്രൂപ് സി.ഇ.ഒ ഡോ. നൗഷാദ്.സി.കെ, ഡയറക്ടര്‍ ദിനേശ് കുമാര്‍ സൗന്ദരാജ്, ലൈഗര്‍ ഇന്റര്‍ നാഷനല്‍ ഗ്രൂപ് സി.ഇ.ഒ. മനോജ് കേശവന്‍, ക്യു.ഡി.വി.സി ഫിനാന്‍സ് മാനേജര്‍ ഫസീഹ സിറാജുദ്ദീന്‍, കെയര്‍ഡേറ്റ ഇന്‍ഫര്‍മാറ്റിക് ഡയറക്ടര്‍ പാര്‍ത്ഥസാരഥി സത്യാജി, കാന്‍ ഗ്രൂപ് ഓപറേഷന്‍സ് ഓഫിസര്‍ അഹ്മദ് കെ.ടി, മൈക്രോച്ചെക്ക് ഓപറേഷന്‍സ് മാനേജര്‍ അല്‍ക്ക മീര സണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു.

From around the web

Special News
Trending Videos