ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം കൂട്ടി ഇൻഡിഗോ
Fri, 9 Sep 2022

ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം കൂട്ടി ഇൻഡിഗോ. ഒക്ടോബറിൽ ദോഹ, ദുബായ്, റിയാദ് നഗരങ്ങളിലേക്ക് അധിക സർവീസ് ആരംഭിക്കാനാണ് ഇൻഡിഗോയുടെ തീരുമാനം.
ഒക്ടോബർ 30ന് ഹൈദരാബാദിൽ നിന്ന് നേരിട്ട് ദോഹയിലേക്കും സൗദി അറേബ്യയിലെ റിയാദിലേക്കും പുതിയ ഒരു സർവീസ് കൂടി ആരംഭിക്കും. മംഗളൂരിൽ നിന്ന് ദുബായിലേക്കുള്ള സർവീസ് ഒക്ടോബർ 31ന് ആരംഭിക്കുമെന്നും ഇൻഡിഗോ അറിയിച്ചു. ഇന്ത്യയ്ക്കും മിഡിൽ ഈസ്റ്റിനും ഇടയിലുള്ള ഗതാഗതം സുഗമമാക്കുന്നതിനാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്.
From around the web
Special News
Trending Videos