ഒമാനിൽ ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു

ഒമാനിൽ ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു.സലാല തുറമുഖത്ത് നിന്നാണ് കുട്ടികളുടെ മധുരപലഹാരങ്ങളുൾപ്പെടെയുള്ള 270 കിലോയിലധികം വരുന്ന ഭക്ഷ്യവസ്തുക്കൾ ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ പിടിച്ചെടുത്ത് നശിപ്പിച്ചത്. ഭക്ഷ്യവസ്തുക്കൾ കാലഹരണപ്പെടുന്ന തീയതി ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പല ഉൽപനങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ലെന്ന് ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ പ്രസ്താവനയിൽ അറിയിച്ചു.
ദാഖിലിയ മുനിസിപ്പാലിറ്റിയുടെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തിൽ റസ്റ്റാറന്റുകളിലും ഭക്ഷണ സ്ഥാപനങ്ങളിലും പരിശോധന നടത്തി. ഉപയോഗിക്കാൻ പറ്റാത്ത 53 കിലോ ഭക്ഷണം നശിപ്പിക്കുകയും ചെയ്തു. നിയമ ലംഘകർക്കെതിരെ നിയമനടപടികൾ എടുത്തതായി അധികൃതർ അറിയിച്ചു.