സൗദിയിൽ പൈതൃക കേന്ദ്രങ്ങൾ സന്ദർശകർക്ക് തുറന്നു കൊടുക്കുന്നു

 സൗദിയിൽ പൈതൃക കേന്ദ്രങ്ങൾ സന്ദർശകർക്ക് തുറന്നു കൊടുക്കുന്നു

 
57
 

സൗദിയിലെ വിവിധ പ്രദേശങ്ങളിലുള്ള എല്ലാ സാംസ്‌കാരിക പൈതൃക സംരക്ഷണ കേന്ദ്രങ്ങളും പൊതു ജനങ്ങൾക്ക് തിങ്കളാഴ്ചമുതൽ തുറന്നുകൊടുക്കുമെന്ന് സൗദി ഹെറിറ്റേജ് കമീഷൻ പ്രഖ്യാപിച്ചു. സന്ദർശകരെ കാത്തിരിക്കുന്ന പ്രധാന പൈതൃക കേന്ദ്രങ്ങളും പൊതുജനങ്ങൾക്ക് സന്ദർശനം അനുവദിച്ച സമയവും കമീഷൻ വ്യക്തമാക്കി.

വിവിധ പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർക്ക്‌ അറബ് സംസ്‌കാരത്തിന്റെ നാൾവഴികൾ അറിയുവാനും ചരിത്രാവബോധം ലഭിക്കുവാനും സഹായിക്കുമെന്ന് കമീഷൻ വക്താവ് അഭിപ്രായപ്പെട്ടു. തബൂക്കിലെ ദുബയിലെ ചരിത്രപ്രസിദ്ധമായ കിങ് അബ്ദുൽ അസീസ് കോട്ട ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ ഒമ്പതിനും വൈകീട്ട് അഞ്ചിനും ഇടയിലും വെള്ളിയാഴ്ച വൈകീട്ട് 3:30 മുതലും തുറക്കും.

From around the web

Special News
Trending Videos