ഒമാനിൽ ശക്തിയേറിയ മഴ

 ഒമാനിൽ ശക്തിയേറിയ മഴ 

 
25
 

ഒമാനിൽ ശക്തിയേറിയ മഴ തുടരുന്നു.ചില ഗവർണറേറ്റുകളിൽ തിങ്കളാഴ്ച ഇടിമിന്നലോടുകൂടി മഴ പെയ്തു. മോശം കാലാവസ്ഥ മാറുന്നതുവരെ ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചതായി അധികൃതർ അറിയിച്ചിട്ടുണ്ട്. വിനോദസഞ്ചാരികളും പൊതുജനങ്ങളും മുന്നറിയിപ്പുകൾ കർശനമായി പാലിക്കാത്തതുകൊണ്ടാണ് തീരുമാനമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.

വാദികളെല്ലാം നിറഞ്ഞൊഴുകുകയാണ്. തീരപ്രദേശങ്ങളിലും അതീവജാഗ്രത പുലർത്തേണ്ടതുണ്ട്. കാറ്റും മഴയും ഇടിമിന്നലും തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുകൾ അവഗണിക്കുന്നത് വലിയ അപകടമാണ് ക്ഷണിച്ചുവരുത്തുന്നത്. കുറച്ചുദിവസങ്ങളായി രാജ്യത്ത് പെയ്യുന്ന മഴയിലും വെള്ളപ്പൊക്കത്തിലും നിരവധിപേർ മരിച്ചതായും റോയൽ ഒമാൻ പോലീസ് അറിയിച്ചു.

From around the web

Special News
Trending Videos