യുഎഇയില്‍ പലയിടങ്ങളിലും ശക്തമായ മഴ
Jul 10, 2022, 13:20 IST

അബുദാബി: യുഎഇയില്‍ പലയിടങ്ങളിലും ശക്തമായ മഴ. വിവിധ സ്ഥലങ്ങളില്‍ മഴ പെയ്യുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ പങ്കുവെച്ചു. മഴയുടെ പശ്ചാത്തലത്തില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി.
വാഹനമോടിക്കുമ്പോള്‍ ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളില്‍ മാറിവരുന്ന വേഗപരിധി പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. വാഹനയാത്രികര്‍ക്ക് ആഭ്യന്തര മന്ത്രാലയവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അല്‍ ഐന്‍ നഗരത്തിലുള്‍പ്പെടെ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ ലഭിച്ചതോടെ താപനില കുറഞ്ഞു. അബുദാബി, ഷാര്‍ജ, ദുബൈ തുടങ്ങിയ എമിറേറ്റുകളില്‍ മേഘാവൃതമായ അന്തരീക്ഷമായിരുന്നു. വരും ദിവസങ്ങളിലും വിവിധ മേഖലകളില്‍ മഴ ലഭിക്കാനുള്ള സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
From around the web
Special News
Trending Videos