സൗദിയിൽ ശനിയാഴ്ച വരെ ചൂട് തുടരും
Jul 19, 2022, 16:48 IST

റിയാദ്: സൗദിയിൽ തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെ ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം. റിയാദിന്റെ കിഴ്കന്‍ പ്രദേശങ്ങള്‍, ഖസീം, വടക്കന്‍ അതിര്‍ത്തികള്‍ എന്നിവിടങ്ങളില്‍ താപനില 45 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 47 ഡിഗ്രി വരെയായിരിക്കും.
ഭൂരിഭാഗം ഗവര്‍ണറേറ്റുകളിലും പരമാവധി താപനില 47 ഡിഗ്രി സെല്‍ഷ്യസിനും 50 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. മദീനയിലെയും യാംബുവിന്റെ ചില ഭാഗങ്ങളിലും വരും ദിവസങ്ങളില്‍ ചൂട് ഉയരും. താപനില 47 ഡിഗ്രി മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെയാകുമെന്നാണ് മുന്നറിയിപ്പ്.
From around the web
Special News
Trending Videos