ഹജ്ജ്; 14 ഭാഷകളില്‍ ബോധവല്‍ക്കരണ ഗൈഡുകള്‍ പുറത്തിറക്കി ഹജ്ജ് മന്ത്രാലയം

 ഹജ്ജ്; 14 ഭാഷകളില്‍ ബോധവല്‍ക്കരണ ഗൈഡുകള്‍ പുറത്തിറക്കി ഹജ്ജ് മന്ത്രാലയം

 
62
 

ഹജ്ജ് നിര്‍വഹിക്കാന്‍ എത്തിയ തീര്‍ഥാടകര്‍ക്കായി ഈ വര്‍ഷത്തെ ഹജ്ജ്‌സീസണിലേക്കുള്ള സവിശേഷമായ ഒരു ബോധവല്‍ക്കരണ സംരംഭം ആരംഭിച്ചു. ഔഖാഫിനായുള്ള ജനറല്‍ അതോറിറ്റിയുമായുള്ള സഹകരണത്തോടെയാണ് ഹജ്ജ്, ഉംറ മന്ത്രാലയം ബോധവല്‍ക്കരണ സംരംഭം ആരംഭിച്ചിരിക്കുന്നത്.

തീര്‍ത്ഥാടകര്‍ക്ക് താല്‍പ്പര്യമുള്ള വിഷയങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന രൂപത്തിലാണ് ഹജ്ജിന്റെ വിവിധ ഘട്ടങ്ങള്‍ വിശദീകരിക്കുന്ന 13 വിശദമായ ഗൈഡുകളാണ് പുതിയ സംരംഭത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, ഉറുദു, ബംഗാളി, ഇന്‍ഡൊനീഷ്യ, മലേഷ്യ, ഹൗസ, അംഹാരിക്, ഫാര്‍സി, സ്പാനിഷ്, ടര്‍ക്കിഷ്, റഷ്യ, സിംഹള എന്നീ ഭാഷകളില്‍ ഇ-ഗൈഡുകള്‍ ലഭ്യമാണ്.

From around the web

Special News
Trending Videos