സൗദിയില്‍ കൂടുതല്‍ മേഖലകളില്‍കൂടി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും

 സൗദിയില്‍ കൂടുതല്‍ മേഖലകളില്‍കൂടി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും

 
21
 

സൗദിയില്‍ കൂടുതല്‍ മേഖലകളില്‍കൂടി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ഡിസംബര്‍ 17 മുതല്‍ കൂടുതല്‍ മേഖലകളില്‍കൂടി സ്വദേശിവല്‍ക്കരണം നടപ്പാക്കുമെന്നാണ് മനുഷ്യ വിഭവശേഷി സാമുഹിക മന്ത്രാലയം അറിയിച്ചിട്ടുള്ളത്. വിവിധ ഘട്ടങ്ങളിലായാണ് വിദേശികള്‍ക്ക് പകരം സൗദികര്‍ക്ക് ജോലി സംവരണം നടപ്പാക്കുക.

സൗദി വത്കരണം സംബന്ധമായി വകുപ്പ് മന്ത്രി എന്‍ജിനീയര്‍ അഹമ്മദ് അല്‍ റാജ്ഹി നേരത്തെ അറിയിച്ചിരുന്നു. ഉപഭോക്തൃ സേവനങ്ങള്‍ സ്വദേശിവത്കരണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം പിന്തുണ പ്രവര്‍ത്തനമായി നല്‍കുന്ന സ്ഥാപനങ്ങളിലെ ഉപഭോക്തൃ സേവന തൊഴിലുകളില്‍ ഉപഭോക്താക്കളെ സേവിക്കുന്ന ചുമതലയുള്ള മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കും. നേതൃത്വം, നിരീക്ഷണം എന്നീ മേഖലകളിലും സൗദിവത്ക്കരണം നടപ്പാക്കും.

From around the web

Special News
Trending Videos