എക്‌സ്‌പോ 2020 ദുബൈയ്ക്ക് തിരശ്ശീല വീഴാന്‍ ഇനി ഏതാനും ആഴ്ചകള്‍ മാത്രം

എക്‌സ്‌പോ 2020 ദുബൈയ്ക്ക് തിരശ്ശീല വീഴാന്‍ ഇനി ഏതാനും ആഴ്ചകള്‍ മാത്രം

 
48

ദുബൈ: എക്‌സ്‌പോ 2020 ദുബൈയ്ക്ക് തിരശ്ശീല വീഴാന്‍ ഇനി ഏതാനും ആഴ്ചകള്‍ മാത്രം. ഇതിനിടെ എക്‌സ്‌പോയില്‍ വന്‍ സന്ദര്‍ശക തിരക്കാണ് അനുഭവപ്പെടുന്നത്. എക്‌സ്‌പോ ആരംഭിച്ച ഒക്ടോബര്‍ ഒന്നു മുതല്‍ ഈ മാസം ഏഴ് വരെ 1.74 കോടിയിലേറെ സന്ദര്‍ശകര്‍ എക്‌സ്‌പോ സന്ദര്‍ശിച്ചതായി സംഘാടകര്‍ അറിയിച്ചു.

17,434,222 സന്ദര്‍ശകരാണ് ഇക്കാലയളവില്‍ എത്തിയത്. ഒരാഴ്ചക്കിടെ 14 ലക്ഷം സന്ദര്‍ശകരുടെ വര്‍ധനവാണ് ഉണ്ടായതെന്ന് സംഘാടകര്‍ വ്യക്തമാക്കി. കൊവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ തിരക്കേറി. കഴിഞ്ഞ മാസം 44 ലക്ഷത്തിലേറെ സന്ദര്‍ശകരാണ് എക്‌സ്‌പോയിലെത്തിയത്. എക്‌സ്‌പോ നഗരിയിലേക്ക് ഒന്നിലേറെ തവണ എത്തുന്നവരുടെ എണ്ണവും ഉയരുകയാണ്.  

From around the web

Special News
Trending Videos