കുവൈത്തില്‍ പ്രവാസി യുവാവ് ആത്മഹത്യ ചെയ്‍തു
Thu, 10 Mar 2022

കുവൈത്ത് സിറ്റി: കുവൈത്തില്‍കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് താഴേക്ക് ചാടി പ്രവാസി യുവാവ് ആത്മഹത്യ ചെയ്‍തു. നുഗ്‍റയിലായിരുന്നു സംഭവം. ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ആത്മഹത്യ ചെയ്‍തതാണെന്ന് കണ്ടെത്തിയത്.
വലിയ ശബ്‍ദം കേട്ട് ഓടിയെത്തിയപ്പോള്‍ കെട്ടിടത്തിന് താഴെ അനക്കമറ്റ നിലയില്‍ യുവാവിനെ കണ്ടതായാണ് ദൃക്സാക്ഷികളിലൊരാള്‍ പറഞ്ഞത്. മരിച്ചയാള്‍ സിറിയന്‍ സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹം ശാസ്‍ത്രീയ പരിശോധനകള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.
From around the web
Special News
Trending Videos